Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister C.P. John

ഗ​താ​ഗ​ത ന​യം രൂ​പവത്ക​രി​ക്കും: മ​ന്ത്രി സി.​പി. ജോ​ണ്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഗ​​​താ​​​ഗ​​​ത ന​​​യം രൂ​​​പവത്ക​​​രി​​​ക്കു​​​ന്ന​​​തി​​​നെക്കുറി​​​ച്ച് സ​​​ർ​​​ക്കാ​​​ർ ആ​​​ലോ​​​ചി​​​ച്ചു കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി സി.​​​പി. ജോ​​​ണ്‍. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച​​​യ്ക്ക് മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

റോ​​​ഡ് മു​​​റി​​​ച്ചു ക​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യു​​​ണ്ടാ​​​കു​​​ന്ന അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നാ​​​യി പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ജം​​​ഗ്ഷ​​​നു​​​ക​​​ളി​​​ൽ സീ​​​ബ്രാ ലൈ​​​നി​​​ന്‍റെ വീ​​​തി കൂ​​​ട്ടും. സം​​​സ്ഥാ​​​ന​​​ത്തെ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ക​​​ണ​​​ക്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി വാ​​​ഹ​​​ന സെ​​​ൻ​​​സ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്.

വാ​​​ഹ​​​ന​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ന്ന വാ​​​യു​​​മ​​​ലി​​​നീ​​​ക​​​ര​​​ണ​​​ത്തി​​​ൽ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ഡി​​​പ്പോ​​​ക​​​ളി​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ക്കും. ഇ​​​തി​​​ന് എം​​​എ​​​ൽ​​​എ​​​മാ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കും. ഉ​​​ട​​​ൻ ത​​​ന്നെ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

പ്രി​​​യ​​​ദ​​​ർ​​​ശി​​​നി പ​​​ദ്ധ​​​തി ഒ​​​രു സൗ​​​ജ​​​ന്യ യാ​​​ത്രാ പ​​​ദ്ധ​​​തി എ​​​ന്ന​​​തി​​​ന​​​പ്പു​​​റ​​​ത്തേ​​​ക്ക് പോ​​​യി. അ​​​ഞ്ചു ല​​​ക്ഷം സ്ത്രീ​​​ക​​​ളാ​​​ണ് ഒ​​​രു ദി​​​വ​​​സം അ​​​ധി​​​ക​​​മാ​​​യി കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ളി​​​ൽ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​ത്.ഇ​​​തി​​​ലൂ​​​ടെ ര​​​ണ്ട​​​ര​​​ക്കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ധി​​​ക ബാ​​​ധ്യ​​​ത​​​യാ​​​ണ് ഓ​​​രോ ദി​​​വ​​​സ​​​വും സ​​​ർ​​​ക്കാ​​​രി​​​നു​​​ണ്ടാ​​​കു​​​ന്ന​​​ത്.

പ​​​ക്ഷേ ഏ​​​താ​​​ണ്ട് ഏ​​​ഴു കോ​​​ടി രൂ​​​പ ഓ​​​രോ ദി​​​വ​​​സ​​​വും ഈ ​​​സ​​​ർ​​​ക്കാ​​​ർ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രാ​​​യ സ്ത്രീ​​​ക​​​ളു​​​ടെ കൈ​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. അ​​​വ​​​രു​​​ടെ കു​​​ടും​​​ബ ബ​​​ജ​​​റ്റി​​​നെ യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ബ​​​ജ​​​റ്റ് ശ​​​ക്തി​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

Latest News

Corehub Up